ഓരോ വ്യക്തിയുടെ ശരീരത്തിനും ഗന്ധം ഉണ്ടായിരിക്കും. ചിലരില്‍ ഇത് വളരെ പെട്ടെന്ന് ചുറ്റമുള്ളവരിലേക്ക് എത്തും വിധം തീവ്രമായിരിക്കും . മറ്റ് ചിലരിലാണെങ്കില്‍ മനസിലാകാത്ത രീതിയില്‍ വളരെ നേര്‍ത്ത ഗന്ധമായിരിക്കും . ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോകാത്തവര്‍ ഉണ്ടായിരിക്കില്ല. മറ്റുള്ളവരുടെ ദുര്‍ഗന്ധം ശല്യമാകുമ്പോള്‍ നമുക്ക് അത്തരം ഇടങ്ങളില്‍ നിന്ന് മാറാം. എന്നാല്‍ സ്വയം തന്നെയാണ് ഈ പ്രശ്‌നം നേരിടുന്നതെങ്കിലോ! തീര്‍ച്ചയായും അത് ആത്മവിശ്വാസത്തിന്റെ തോതിനെ കാര്യമായി തന്നെ ബാധിക്കാം.
എന്താണ് ഇതിന് പരിഹാരം? പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലെ ശാരീരിക വ്യതിയാനങ്ങള്‍ മൂലമോ, അമിതമായ വിയര്‍പ്പ് മൂലമോ, അതല്ലെങ്കില്‍ വൃത്തിയില്ലായ്മയുടെ ഭാഗമായോ എല്ലാം ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകാം. പ്രധാനപ്പെട്ട കാരണങ്ങള്‍ ആദ്യം അറിയാം…
വൃത്തിയില്ലായ്മ ഫംഗല്‍/ ബാക്ടീരിയല്‍/ ഈസ്റ്റ് അണുബാധ ഹോര്‍മോണ്‍ വ്യതിയാനം അമിതമായ വിയര്‍പ്പ്
ഇതിനു ശരീരം വൃത്തിയായി സൂക്ഷിക്കുക അണുബാധകളുണ്ടെങ്കില്‍ അവ പരിശോധിച്ച് അറിയുകയും ചികിത്സ തേടുകയും ചെയ്യുക . ആന്റി ഫംഗല്‍ പൗഡര്‍ ഉപയോഗിക്കാം- പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ വെളുത്തുള്ളി, ഉള്ളി എന്നിവ കുറയ്ക്കുക. ഇതിലൂടെ ദുര്‍ഗന്ധം അകറ്റാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.