തിരുവനന്തപുരം∙ കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം അണിഞ്ഞ് ചാണ്ടി ഉമ്മൻ എംഎൽഎ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിനു മുന്നിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. നവകേരള ബസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോയ വഴിയിലാണ് കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.
‘‘എത്ര ദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഞാനിപ്പോ ആശുപത്രിയിൽനിന്നാണ് വരുന്നത്. അവിടെ ഞങ്ങളുടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കിരൺ ദേവിന്റെ മൂക്കിന്റെ പാലം തകർത്ത് ചികിത്സയിലാണ്, സംസ്ഥാന ജനറൽ സെക്രട്ടറിയായ അനീഷിനെ ക്രൂരമായി മർദ്ദിച്ചു, അദ്ദേഹത്തിന്റെ കാലോടിഞ്ഞ് ഇരിക്കുകയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ട് ഇരിക്കുമ്പോൾ കണ്ണീർവാതകം പ്രയോഗിച്ച് ആക്രമിക്കുന്നു. പ്രതിഷേധിക്കാനാണോ കാരണമില്ലാത്തത്.’ എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.