ചെറുപ്പക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം.മുടിക്ക് ഇരുണ്ടനിറം നൽകുന്നത് മെലനോസൈറ്റ് കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള കാരണങ്ങളാണ്. അകാലനര എങനെ അകറ്റാം
തലമുടിക്ക് കൃത്രിമമായി കറുപ്പുനിറം നൽകുന്നതിനുള്ള പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് ഹെന്ന പേസ്റ്റ്. ഇത് വളരെ സുരക്ഷിതമാണെന്നതിനപ്പുറം വളരെ വേഗത്തിൽ മുടിക്ക് കറുപ്പ് നിറം നൽകുന്നതിനു സഹായിക്കും. ചെറു ചൂടുവെള്ളത്തിൽ ഹെന്ന പൊടി ചേർത്തശേഷം ക്രീം പരുവമാകുന്നതുവരെ ഇളക്കുക. ശേഷം മുടിയിൽ പുരട്ടി അര മണിക്കൂർ ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ തല കഴുകുക. അകാലനര മാറുന്നതിന് മറ്റൊരു പരിഹാരമാണ് കാപ്പിപൊടി. ഇത് കൂടാതെ തലമുടിക്ക് തിളക്കവും മയവും നൽകുന്നതിനും ഇത് ഒരു പരിധി വരെ സഹായിക്കും. വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലമുടിയിൽ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കുക. ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.