തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോകായുക്ത ഭേദഗതി ഓർഡിനൻസിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടുക എന്നത് ഗവർണർ എന്ന നിലയിൽ തന്റെ ഭരണഘടനാപരമായ കടമയാണെന്ന് ഗവർണർ . മൂന്നാഴ്ചയിലേറെയായി ബിൽ പരിഗണനയിലാണ്. ബില്ലിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. മന്ത്രിസഭയുടെ നിർദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. മുസ്ലീം ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിന് എതിരാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.