സ്വദേശികളും വിദേശികളുമായ 180ലധികം ഇനം മാവുകള്‍ സമ്മാനിക്കുന്നതാണ് ഈ സമൃദ്ധി. ആകെയുള്ള ഇരുപത് സെന്റ് സ്ഥലവും മാവുകള്‍ക്കുള്ളതാണ് . മുറ്റത്തെ പടുകൂറ്റൻ നീലം മാവിന്റെ വേരുകള്‍ വീടിന്റെ പടിക്കെട്ടിലേക്ക് അഴ്ന്നപ്പോള്‍ പടിക്കെട്ടാണ് മാറ്റിപ്പണിതത്.അന്യംനിന്നു പോവുന്ന മാവിനങ്ങളുടെ അതിജീവനമാണ് മരപ്പണിക്കാരനായ ഈ 45കാരന്റെ ലക്ഷ്യം.
എവിടെ പോയാലും വഴിയോരങ്ങളിലേയും പറമ്ബുകളിലേയും മാവുകളില്‍ നിന്ന് കമ്ബ് ശേഖരിക്കും. ബഡ് ചെയ്ത് തെെകളാക്കും. വാട്സാപ്പ് ഗ്രൂപ്പ് വഴിയും ശേഖരിക്കും.ഡ്രമ്മുകളിലും ചട്ടികളിലും പോളിത്തീൻ കവറുകളിലുമാണ് നട്ടുവളർത്തുന്നത്. വീട്ടിലുണ്ടാക്കുന്ന ജെെവവളമാണ് ഉപയോഗിക്കുന്നത്.
മാങ്ങകള്‍ അയല്‍വാസികള്‍ക്കടക്കം നല്‍കും. ആവശ്യക്കാർക്ക് തെെകള്‍ സൗജന്യമായി നല്‍കും. ഭാര്യ ധന്യ, മക്കളായ അനയ്, അനന്യ എന്നിവർ കൃഷിയില്‍ സഹായിക്കുന്നുണ്ട്.
വംശനാശ ഭീഷണിയുള്ള കോഴിക്കോടൻ ഒളോർ, ചേലൻ തുടങ്ങിയവയും ശേഖരത്തിലുണ്ട്. മൂവാണ്ടൻ, നീലൻ, കിളിച്ചുണ്ടൻ, കോമാങ്ങ (കപ്പായ്), ചക്കരക്കുട്ടി, തത്തച്ചുണ്ടൻ, കർപ്പൂരമാങ്ങ, കോശ്ശേരി, മൊഗ്രാല്‍ തുടങ്ങിയ നൂറോളം ഇനങ്ങള്‍ നാടനാണ്.ബന്നറ്റ് അല്‍ഫോണ്‍സ, നാസിക് പസന്ത്, കാലപ്പാടി, റുമാനി, സോത്താപ്പുരി, പണ്ടാരക്കണ്ടി,കേസർ, നിയാസാക്കി തുടങ്ങിയവയാണ് മറുനാടൻ മാവുകള്‍.
ഹോംസിയാംഗ്, വർഷത്തില്‍ മൂന്ന് തവണ കായ്ക്കുന്ന കാറ്റിമോണ്‍, നാംഡോക്മെെ, ക്യാസാംറോഡ് തുടങ്ങി 13 വിദേശി മാവുകളുമുണ്ട്. അധികം അറിയപ്പെടാത്ത സൂപ്പർക്യൂൻ, യെല്ലോഎയ്ഞ്ചല്‍, നവാല്‍ ബ്ളൂ എന്നിവയും കൃഷി ചെയ്യുന്നു.
അപൂർവ രുചിയുള്ള നാടൻമാങ്ങകള്‍ നാടിന് അന്യമാവരുത്. അത്തരം മാവുകള്‍ തീർച്ചയായും സംരക്ഷിക്കണം.’
കെ.വി.സുരാജ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.