ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ’ ലോകമെമ്പാടുമുള്ള ആരാധകരെ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി സംവിധായകൻ ജെയിംസ് കാമറൂൺ അറിയിച്ചു. കൂടാതെ, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായതായി ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചു. മൂന്നാംഭാഗത്തിന്റെ 95 ശതമാനവും പൂര്‍ത്തിയായെന്നാണ് ജെയിംസ് കാമറൂണ്‍ അറിയിച്ചത്.
ന്യൂസിലാന്റിലാണ് ചിത്രം ഒരുങ്ങുന്നത്. ന്യൂസിലാന്റ് കോവിഡ് മുക്തമായ ഘട്ടത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നിരുന്നാലും, രാജ്യത്ത് കോവിഡ് കേസുകൾ ഉണ്ടായിരുന്നിട്ടും ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിയില്ല. ഏകദേശം നാല് വർഷത്തിനുള്ളിൽ ചിത്രം പൂർത്തിയായി.
ചിത്രത്തിന്റെ ആദ്യ ഭാഗം 2009 ഡിസംബർ 19 നാണ് പുറത്തിറങ്ങിയത്. 2.7 ദശലക്ഷം ഡോളാണ് ചിത്രം തീയേറ്ററില്‍ നിന്ന് വാരിയത്. 2012 ൽ ചിത്രത്തിന്റെ തുടര്‍ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്ത്, മനുഷ്യരും പണ്ടോറയിലെ നവി ജനങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അവതാർ 2 ന്റെ കഥ പൂർണ്ണമായും ജെയ്ക്കിനെയും നീത്രിയെയും കേന്ദ്രീകരിച്ചാണെന്ന് പറയപ്പെടുന്നു. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയലോകം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് അഭിനേതാക്കള്‍. 7500 കോടി രൂപയാണ് സിനിമയിലെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.. രണ്ടാം ഭാഗം 2022 ഡിസംബർ 16 ന് റിലീസ് ചെയ്യും. മൂന്നാം ഭാഗം 2024 ഡിസംബർ 20 ന് റിലീസ് ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.