ശ്രീനഗർ: കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകൾക്കിടയിലെ ആയുധങ്ങളുടെയും വെടിയുണ്ടകള്‍ക്കും കുറവ് പരിഹരിക്കുന്നതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആയുധക്കടത്തിന് തന്ത്രപരമായ മാര്‍ഗങ്ങള്‍. നിലവിൽ പാകിസ്ഥാൻ തീവ്രവാദികൾ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്ന് കശ്മീരിലേക്ക് ആയുധമെത്തിക്കുന്നത്.
ജമ്മുവിൽ നിന്ന് കശ്മീർ താഴ്വര ആസ്ഥാനമായുള്ള മൂന്ന് ലഷ്കർ ഇ തയ്ബ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽവാമയിൽ നിന്നും തെക്കൻ കശ്മീരിലെ ഷോപിയാനിൽ നിന്നും രാജൗരിയിലേക്കുള്ള യാത്രാമധ്യേ ഇവരെ പിടികൂടി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് കൊണ്ടുവന്ന ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് എ.കെ. 56 റൈഫിളുകൾ, 180 റൗണ്ടുകളോട് കൂടിയ ആറ് എ.കെ മാഗസിനുകള്‍, രണ്ട് ചൈനീസ് പിസ്റ്റളുകൾ, 30 റൗണ്ടുകളുള്ള മൂന്ന് പിസ്റ്റൾ മാഗസിനുകൾ, നാല് ഗ്രനേഡുകൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് അതിര്‍ത്തിയിലെത്തിച്ചത്.
പുൽവാമ സ്വദേശിയായ റാഹിൽ ബഷീർ, ഹംസ എന്ന അമീർ ജാൻ, ഷോപിയാൻ സ്വദേശിയായ ഹാഫിസ് യൂനസ് വാനി എന്നിവരാണ് ആയുധങ്ങളുമായി അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. പാകിസ്ഥാൻ തീവ്രവാദികൾ ഡ്രോൺ വഴി കശ്മീരിലേക്ക് ആയുധ വിതരണം വർദ്ധിപ്പിച്ചതിനാൽ ബി.എസ്.എഫ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. അടുത്തിടെ നടന്ന ഡ്രോൺ ആയുധ കള്ളക്കടത്ത് ഓപ്പറേഷനിൽ സുരക്ഷാ സേനയും പോലീസും ഇത്തരം എട്ട് കേസുകൾ പിടികൂടിയിട്ടുണ്ട്. കത്വയിൽ ഡ്രോണുകളിലൊന്ന് ബി.എസ്.എഫ് വെടിവച്ചിട്ടിരുന്നു. ജവഹർ ടണലിന് സമീപം മൂന്ന് ഡ്രോണുകൾ സുരക്ഷാ സേന പിടിച്ചെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.