ഇടുക്കി: തുടർച്ചയായ കനത്ത മഴ കാരണം ജാതിക്ക വ്യാപകമായി കൊഴിഞ്ഞു പോകുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. പകുതിയും പാകമാകാതെയാണ് ജാതിക്ക കൊഴിഞ്ഞു പോകുന്നത്.
മെയ് അവസാനം പെയ്ത കനത്ത മഴയെത്തുടർന്ന് ജാതികള്‍ക്ക് പനി ബാധിച്ചതാണ് ഇതിന് കാരണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പകുതി മൂപ്പെത്തിയ ജാതിക്ക ഉണങ്ങിയാല്‍ നല്ല ജാതിപത്രിയും കായും ലഭിക്കില്ല.
ഈവർഷം ജാതി പൂത്തപ്പോള്‍ അനുകൂലമായ കാലാവസ്ഥ ആയിരുന്നതിനാല്‍ നന്നായി കായ് പിടിച്ചതാണ്. എന്നാല്‍ അത് മുഴുവൻ ഇപ്പോള്‍ പൊഴിയുന്നത് കർഷകന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു. മരുന്നിലും കറിമസാലകളിലും ചേർക്കുന്നതിനാണ് ജാതിക്കായും പത്രിയും പ്രധാനമായും ഉപയോഗിക്കുന്നത്.
കായ്പൊഴിയുന്നത് തടയാൻ ബോർഡോമിശ്രിതം അടിച്ചാല്‍ മതിയെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നുണ്ട്. എന്നാല്‍ അത് പ്രായോഗികമല്ലെന്നാണ് കർഷകരുടെ വാദം. ഇതിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










