ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി റോപ്പ് എസ്കേപ്പ് എന്ന മായാജാലവിദ്യക്ക് കേരള സ്കൂൾ ഓഫ് മെന്റലിസത്തിലൂടെ വേൾഡ് റെക്കോർഡ് നേടിയ അബ്ദുറഹിമാൻ കെ, യെ ജെസിഐ മാവൂർ ആദരിച്ചു. ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജെ.സി.ഐ മാവൂരിന്റെ പത്താമത് സ്ഥാനാരോഹണ ചടങ്ങിൽ ജെ.സി.ഐ മാവൂർ പാസ്റ്റ് പ്രസിഡന്റ് JFD റഷീദലി. പി മൊമന്റോ സമ്മാനിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് മുഖ്യാതിഥിയായ ചടങ്ങിൽ ജെ സിഐ മേഖല അധ്യക്ഷൻ JCI PPP അരുൺ ഇ.വി , വൈസ് പ്രസിഡന്റ് JCI സെനെറ്റർ സനിൻ കൈപ്പകിൽ, ജെ.സി.ഐ മാവൂർ പ്രസിഡന്റ് HGF മുഹമ്മദ് ഷഹീൻ തരുവറ, സെക്രട്ടറി JC രാജേഷ് കുമാർ, ട്രഷറർ JC ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.