വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ശബാന എം.എം നെ ജെസിഐ മാവൂർ ആദരിച്ചു.
ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജെ.സി.ഐ മാവൂരിന്റെ പത്താമത് സ്ഥാനാരോഹണ ചടങ്ങിൽ ജെ.സി.ഐ മാവൂർ സ്ഥാപക പ്രസിഡന്റ് JFM അനൂപ് തൂവക്കാട് മൊമന്റോ കൈമാറി.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വളപ്പിൽ റസാഖ് മുഖ്യാതിഥിയായ ചടങ്ങിൽ ജെ സി ഐ മേഖല അധ്യക്ഷൻ JCI PPP അരുൺ ഇ.വി , വൈസ് പ്രസിഡന്റ് JCI സെനെറ്റർ സനിൻ കൈപ്പകിൽ , ജെ സി ഐ മാവൂർ പ്രസിഡന്റ് JC മുഹമ്മദ് ഷഹീൻ തരുവറ,സെക്രട്ടറി JC രാജേഷ് കുമാർ , ട്രഷറർ JC ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.