ജെ.സി.ഐ മാവൂരിൻറെ പത്താമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് 14/12/2024 ന് നടന്നു. ജെ.സി.ഐ മാവൂരിൻറെ പുതിയ പ്രസിഡന്റ് ആയി JC മുഹമ്മദ് ഷഹീൻ തരുവറ സ്ഥാനമേറ്റു. JFM ബിജീഷ് മരുതോളിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വളപ്പിൽ റസാക്ക് മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് JCI PPP അരുൺ ഇ.വി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ നൽകി ജെസിഐ മെമ്പർമാരായി അംഗീകരിച്ചു. സോൺ വൈസ് പ്രസിഡന്റ് JCI Sen സനിൻ കൈപ്പാക്കിൽ, IPP JFM ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JC നന്ദന ബിജു സ്വാഗതവും, സെക്രട്ടറി JC രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
ജെ.സി.ഐ 2024-2025 വർഷ TOBIP ബിസിനസ് എക്സലൻസ് അവാർഡ് ഇന്ത്യയിൽ ആദ്യമായി സ്റ്റീൽ ഡോറുകൾ പരിചയപ്പെടുത്തിയ Cuirass എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും വ്യവസായിയും, മാവൂർ സ്വദേശിയുമായ ശ്രീ. സലിം.കെ ക്ക് നൽകി ആദരിച്ചു. കൂടാതെ വയനാട് മുണ്ടക്കൈ, ചുരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജെ.സി.ഐ മാവൂർ അംഗമായ JC ശബാന എം എം നേയും, ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി റോപ്പ് എസ്കേപ്പ് എന്ന മായജാലവിദ്യക്ക് കേരള സ്കൂൾ ഓഫ് മെന്റലിസത്തിലൂടെ വേൾഡ് റെക്കോർഡ് നേടിയ ജെ.സി.ഐ മാവൂർ അംഗമായ JC അബ്ദുറഹിമാൻ കെ യേയും ആദരിച്ചു. തുടർന്ന് ജെ.സി.ഐ കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.