പുൽപള്ളി: പ്രകൃതിക്ക് തണലൊരുക്കി പുൽപ്പള്ളി സ്വദേശി ജോൺസൺ വർഗീസ് ആറായിരത്തിലധികം മുളകളും 82 ഇനം അപൂർവയിനം മുളകളും നട്ടു. എവിടെ സ്‌ഥലം ലഭിച്ചാലും അവിടെ മുള നട്ടുപിടിപ്പി ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഹോബി. മക്കിയാട് മലയില്‍ 10 ഏക്കറിലാണു മുളന്തോട്ടം പുല്‍പള്ളിയിലും പരിസരങ്ങളിലുമായി അഞ്ചിടത്തും കൃഷിയുണ്ട് ഇദ്ദേഹത്തിന് . പരിസ്‌ഥിതി സംരക്ഷണത്തിനും വായു ശുദ്ധീകരണത്തിനും മുഖ്യപങ്കു വഹിക്കുന്ന മുള ചെടികള്‍ അഞ്ചു വര്‍ഷം കൊണ്ടു വളര്‍ച്ചയെത്തും. പല വര്‍ണത്തിലും വലുപ്പത്തിലുമുള്ള മുള ജോണ്‍സന്റെ തോട്ടങ്ങളിലുണ്ട്. ആന മുള, ഓടക്കുഴല്‍ നിര്‍മാണത്തിനുള്ള മുള, ലാത്തി, ഫര്‍ണിച്ചര്‍ എന്നിവയുടെ ഉപയോഗത്തിനുള്ള കല്ലന്‍മുള കറുപ്പ്, പച്ച, മഞ്ഞ, സ്വര്‍ണ നിറമുള്ള വിവിധതരം മുളകള്‍, ഏറെ ഉയരത്തില്‍ വരുന്ന മുളയും വലുപ്പം വയ്‌ക്കാത്ത കുള്ളന്‍ മുളയും പടര്‍ന്നുകയറുന്ന മുളയും വള്ളിപോലെ വളരുന്നവയും മുള്ള് നിറഞ്ഞവയുമെല്ലാമിവി ടെയുണ്ട്. ഇന്ത്യന്‍ ബാംബു സോസൈറ്റി ഭാരവാഹികള്‍ ജോണ്‍സന്റെ മുളത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ മാസത്തോടെ ജോണ്‍സന്റെ മുളശേഖരം 114 ഇനമായി ഉയരും. ഇന്ത്യയില്‍ ഇത്രയധികം ഇനമുള്ള ശേഖരം മറ്റാര്‍ക്കുമില്ലെന്ന് ജോണ്‍സന്‍ പറയുന്നു. മുളയുടെ ഉപയോഗത്തിനു പുറമേ മുളകൂമ്പ് ഒന്നാന്തരം ഭക്ഷണവുമാണ്. നാരുകൂടിയതും ഏറെ മൂലകങ്ങള്‍ അടങ്ങിയതുമാണ് മുള കൂമ്പ് കറികള്‍ക്കും പലവിധ അച്ചാറുകള്‍ക്കും ഉപയോഗിക്കുന്നു. കൂടാതെ ലോകമാകെ 1650 ഇനം മുളകളിൽ 136 ഇനങ്ങളും ഇന്ത്യയിലുണ്ട്. ഓരോ ചെടിയുടെയും ശാസ്ത്രീയനാമങ്ങൾ കണ്ടെത്തി പൂന്തോട്ടത്തിൽ ആലേഖനം ചെയ്ത് ഗവേഷണ വിദ്യാർത്ഥികൾക്ക് നൽകാനും വാണിജ്യ മേഖലയിൽ മുള വളർത്താനും ജോൺസൺ പദ്ധതിയിടുന്നു. വിവിധ ഇനത്തിൽപ്പെട്ട 5000 ചെടികളും നഴ്സറിയിൽ നട്ടുവളർത്തുന്നുണ്ട്. മുള വളർത്തുന്നത് ഭാവിതലമുറയ്ക്കുള്ള സംഭാവനയായാണ് താൻ ഇപ്പോൾ കാണുന്നതെന്നും ജോൺസൺ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









