കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിലെ വിധി പ്രതീക്ഷച്ചതെന്ന് ബാലചന്ദ്രകുമാര്‍ . അതെ സമയം താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു. കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുമ്പ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.