റിയാസ് കട്ട സ്മാരക ജംഗ്ഷൻ സൂപ്പർ ലീഗിന്റെ ഭാഗമായി നോർത്ത് കാരശ്ശേരിയിൽ വിജയികൾക്കുള്ള ട്രോഫികളുടെ റിവീലിംഗും വിളമ്പര ജാഥയും സംഘടിപ്പിച്ചു.ചടങ്ങിൽ നജ്മുദീൻ സ്മാരക എവർ റോളിംഗ് ട്രോഫിയുടെ റിവീലിംഗ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അക്ബർ വിളമ്പര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് മെമ്പർമാരായ ടി.എം. ജാഫർ, എൻ.കെ. അൻവർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ജംഗ്ഷൻ സൂപ്പർ ലീഗ് കോ-ഓർഡിനേറ്റർ ഡോ. റിയാസ് കുങ്കഞ്ചേരി ചടങ്ങിൽ അധ്യക്ഷനായി.
ജെസിഐ ചെയർമാൻ വസീം കോയങ്ങോറൻ, ഫായിസ് കെ.കെ., ജുബിൻ കോയങ്ങോറൻ, അമൽ കോളറമ്മൽ, വിഷ്ണു കോളറമ്മൽ, ശരീഫ് കോളറമ്മൽ, ആബിദ് മടാമ്പുറം, ശാമിൽ മടാമ്പുറം, ജാഹിൽ കോളറമ്മൽ, തശ്രീഫ്, ബുസ്ഥാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










