പ്രസവം കഴിഞ്ഞ മിക്കവാറും അമ്മമാരുടെ പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകൾ. ഗർഭാവസ്ഥയുടെ നാളുകളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില മാർഗങ്ങൾ
സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ കറ്റാർവാഴയിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്.
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫി പൗഡറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ കുറച്ച് സമയം പുരട്ടി മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അമിനോ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ പുരട്ടുന്നത് വഴി ചർമ്മത്തിന്റെ ഇലാസ്തികത കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.