പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാദ് അല്പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നു തന്നൊണ് ഉലുവ. എല്ലാ ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം നിങ്ങളുടെ വെറും വയറ്റില്‍ കുടിക്കുന്നത് ചെറിയ കാര്യമല്ല.
ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്ബുഷ്ടമാണ്.ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹ പ്രതിരോധത്തിനും ഉത്തമമായ പാനീയങ്ങളില്‍ ഒന്നാണ്.2015 ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഉലുവ വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ്.
ദിവസവും 10 ഗ്രാം ചൂടുള്ള വെള്ളത്തില്‍ കുതിരാനായി ഇട്ട് വയ്ക്കുക. അതിനുശേഷം നിങ്ങള്‍ക്ക് രാവിലെ ആ വെള്ളം കുടിക്കാം. ഉലുവ വെള്ളം കുടിച്ചാലുള്ള മറ്റ് ചില ടിപ്പുകള്‍ ഇതാ. അമിതവണ്ണം കുറയ്ക്കാന്‍ ഉലുവ വളരെ നല്ലതാണ്. ഉലുവയിലെ നാരുകള്‍ കൊഴുപ്പിന്റെ ദഹനത്തിനും ഉന്മൂലനത്തിനും സഹായിക്കുന്നു. വയറ്റില്‍ ലയിക്കുന്ന നാരുകളാണിത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉലുവയില്‍ കാണപ്പെടുന്ന ഗാലക്റ്റോമന്നാന്‍ എന്ന പദാര്‍ത്ഥം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഗാലക്റ്റോമന്നന്‍ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഉലുവയ്ക്ക് കാന്‍സര്‍ തടയാനുള്ള കഴിവുണ്ട്. ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റാന്‍ ഉലുവ സഹായിക്കുന്നു. എല്ലാ ദിവസവും ഈ വെള്ളം നിങ്ങളുടെ വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ വിഷവസ്തുക്കള്‍ നീക്കംചെയ്യപ്പെടും. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. ഉലുവയിട്ട വെള്ളം ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച ഡിങ്കുകളില്‍ ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും, ഇത് നല്ല കൊളസ്ട്രോള്‍ ആണ്.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള നല്ല ആരോഗ്യ പാനീയമാണിത്. നാരങ്ങ നീരും തേനും ചേര്‍ത്ത് ഉലുവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവ വെള്ളം കുടിക്കണം എന്ന് വിദഗ്ധര്‍ പറയുന്നു. കാരണം ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.