തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാടിനെ തള്ളി കെ. മുരളീധരന്‍. രാഹുല്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ രാഹുലിന് അനുമതിയില്ല. അതെ സമയം പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. സുധാകരന്റെ അനുകൂല പരാമര്‍ശം പാര്‍ട്ടി അന്വേഷിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
അതെ സമയം താന്‍ വ്യക്തിപരമായി വിഷയം അന്വേഷിച്ചതായും രാഹുലിന്റെ നിഷ്‌കളങ്കത ബോധ്യപ്പെട്ടതായും സുധാകരന്‍ അവകാശപ്പെട്ടു.രാഹുലിനെ കോണ്‍ഗ്രസില്‍ സജീവമാക്കണം. ജനമനസില്‍ സ്ഥാനമുള്ളവനാണ് രാഹുലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










