നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് എംപിമാരായ കെ.മുരളീധരനും എം.കെ.രാഘവനും കെപിസിസി കത്തയച്ചു. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് രാഘവന് കർശന നിർദേശം നൽകി. പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുരളീധരന് അയച്ച കത്തിൽ പറയുന്നു.
ഒരാഴ്ച മുൻപ് കോഴിക്കോട്ട് പി.ശങ്കരൻ അനുസ്മരണ വേദിയിൽ കെപിസിസി നേതൃത്വത്തിനെതിരെ രാഘവൻ രൂക്ഷവിമർശനമുയർത്തിയിരുന്നു. രാഘവൻ പറഞ്ഞതു പ്രവർത്തകരുടെ വികാരമാണ് എന്ന പിന്തുണയുമായി അടുത്ത ദിവസം കെ.മുരളീധരനും രംഗത്തെത്തി.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി 60 കെപിസിസി അംഗങ്ങളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നാമനിർദേശം ചെയ്ത രീതിയിലുള്ള അതൃപ്തിയാണു പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









