കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് നേതാക്കളെ വിലക്കിയ കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി. പൊട്ടന്‍ ആനയെ കണ്ടതുപോലെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയാ ഗാന്ധിയെ കണ്ടതെന്ന് എംഎം മണി പരിഹസിച്ചു.
ഗാന്ധി ഘാതകരുടെ കൈയില്‍ രാജ്യത്തെ കൊണ്ടെത്തിച്ചത് 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വമാണ്. ഗാന്ധി പ്രതിമയുടെ തൊട്ടടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിച്ച സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണ്. വര്‍ഗീയതയ്‌ക്കെതിരേ പൊരുതുന്നതില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. അതുകാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന്‍ ആനയെ കണ്ടപോലെയാണ്. അതെല്ലാം വിഡ്ഢിത്തമാണ്’, എംഎം മണി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









