സംസ്ഥാന ഇന്റലിജന്‍സിന്റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്കി ഉത്തരവായി. കെ സുരേന്ദ്രന് കോഴിക്കോട് റൂറൽ പോലീസിലെ രണ്ട് പോലീസുകാർ സുരക്ഷാ ചുമതല നൽകി. സുരേന്ദ്രൻ നിലവിൽ തിരുവനന്തപുരത്ത് ആയതിനാൽ അവർ അവിടെക്ക് പോയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സുരക്ഷാഭീഷണി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 22നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അതേസമയം, പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. അദ്ദേഹത്തിന് ഒരു തരത്തിലുള്ള ഭീഷണികളും ഇല്ല. പോലീസിനേക്കാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ തനിക്ക് കൂടുതൽ സുരക്ഷ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നേരത്തെ 2019 ൽ സുരേന്ദ്രൻ സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.