പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത് .പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും 64 കോടിയിലേറെ വരുമാനം നേടി. പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍പെട്ടന്നാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് കല്‍കി തകര്‍ത്തു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
അതെ സമയം ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ തുടരെ പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില്‍ പ്രഭാസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിഞ്ഞു. പ്രശാന്ത് നീലിന്റെ സലാറിലൂടെയാണ് പിന്നീട് അദ്ദേഹം തിരിച്ചുവന്നത്. കല്‍ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.