കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ 46ാം വാർഷിക സമ്മേളനം 2022 ഡിസംബർ 16, 17, 18 തിയതികളിൽ തമിഴ് നാട്ടിലെ രാമനാഥപുരം ഹാജാ മഹളിൽ വിവിധ പരിപാടികളോടെ നടത്തുന്നതാണ്.1976 മുതൽ ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയായി ദേശീയ തലത്തിൽ കാമരാജിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് കെ.എഫ്.ഐ.
16ാം തിയതി കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.എ.നീലലോഹിതദാസ് പതാക ഉയർത്തുന്നതോടെ 3 ദിവസം നിണ്ടു നില്ക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം നിലവിലുള്ള സെൻ ട്രൽ കൗൺസിലിന്റെയും സെൻട്രൽ കമ്മിറ്റിയുടെയും യോഗം നടക്കുന്നതാണ്. തുടർന്ന് കേരള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്
17-ാം തിയതി രാവിലെ 10 മണിക്ക് കേരള സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. എ. നീലലോഹിതദാസ് ആധ്യക്ഷം വഹിക്കും. നവാസ് കാനി. M.P, ഖാദർ ഭാഷാ MLA, രാമനാഥപുരം മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പൽ ചെയർമാൻ കിഴേക്ക ര , രാമനാഥപുരം ജില്ലാ കളക്ടർ , കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കേരള സംസ്ഥാന പ്രസിഡൻറും ലോക കേരള സഭാംഗവുമായ പി.കെ. കബീർ സലാല ,രാമനാഥപുരം ജില്ലാ പോലീസ് സൂപ്രണ്ടന്റ്, ധീരേന്ദ്ര പ്രതാപ് , ഘൽദർ കാന്ത് മിശ്ര, അഡ്വ.എസ്.രാജശേഖരൻ എന്നിവർ ആശംസ പ്രസംഗംനടത്തുന്നതാണ്. ഉച്ച കഴിഞ്ഞ് 2 മണിക്ക്
” കാമരാജും അധികാര വികേന്ദ്രികരണവും “
എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ബാല ജനാധിപതിയുടെ അധ്യക്ഷതയിൽ ചർച്ച സമ്മേളനം നടത്തുന്നതാണ്. തൃച്ചി വേലുസ്വാമി, ദാവൂദ് മിയാ ഖാൻ , നെല്ലിമൂട് പ്രഭാകരൻ, അരുൾ ചെല്ല കുമാർ , ഡോ. സാം രാജ് നേശമണി, എസ്.കെ.വിജയകുമാർ , എ.കെ. സുബൈദ, ഡി.ശശിധരൻ നാടാർ തുടങ്ങിയവർ പങ്കെടുക്കുന്നു.
വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നതാണ്. പി.ജി.ആർ സിന്ധ്യ, എൻ.കെ. അശോക്കുമാർ , അഡ്വ. മംഗള ജവഹർലാൽ എന്നിവർ പങ്കെടുക്കുന്നതാണ്.
18-ാം തിയതി രാവിലെ 10 മണിക്ക് “കാമരാജും മതനിരപേക്ഷതയും ” എന്ന വിഷയത്തിൽ ഡോ.എൻ. സേതുരാമന്റെ അധ്യക്ഷതയിൽ ചർച്ച സമ്മേളനം നടത്തുന്നതാണ്. അഡ്വ.ബി.എസ്.എസ് ജഗൻ , ഡോ. കരുണാനിധി, അഡ്യ. ആർ.ഗാന്ധി, ആർ. പനീർ സെൽവം വട്ടിയൂർക്കാവ് വർഗ്ഗീസ് , എ. ശ്രീധരൻ, സിസിലി പുരം ബൈജു , എസ്. കാർത്തിക് തുടങ്ങിയവർ പങ്കെടുക്കുന്നു.
അന്നേ ദിവസം 11.30 ന് “കാമരാജിന്റെ പ്രസക്തി ഇന്ന് “എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. അഡ്വ. വേങ്കൈ ചന്ദ്രശേഖർ, ഹിമ്മദ് . എ.ഹുസൈൻ, എൽ. നോയൽ രാജ്, അശ്വതി നായർ , കെ. ശിങ്കാരം തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകുന്നു.
ഉച്ച കഴിഞ്ഞ് 2.30ക്ക് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പും നടക്കുന്നതാണ്.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം തമിഴ്നാട് സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാജാ കണ്ണപ്പൻ ഉദ്ഘാടനം ചെയ്യുന്നതാണ്.
പി.കെ. കബീർ സലാല
കേരള സംസ്ഥാന പ്രസിഡൻറ് , കെ.എഫ്.ഐ
mob:9656391755
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









