കൊച്ചി: ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചു. ബിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാമായിരുന്നുവെന്നും കാനം പറഞ്ഞു. അതെ സമയം വിഷയത്തിൽ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രവാദത്തിന് കേന്ദ്രം ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ അവകാശങ്ങളിൽ കേന്ദ്രം കടന്നുകയറുകയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.ലോകായുക്ത കേരളത്തിൽ വന്നിട്ട് കാലമേറെയായി. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ സമ്മേളിക്കുന്നതിന് മുമ്പ് എന്തിനാണ് ഈ ഓർഡിനൻസ് എന്ന് പൊതുജനത്തിന് മനസ്സിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയില് അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും തുറന്നുപറയാൻ അവസരം ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു .
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് കഴിഞ്ഞ മന്ത്രിസഭ വലിയ ചർച്ചകൾ കൂടാതെയാണ് പാസാക്കിയത്. നിർണായകമായ ഭേദഗതി എൽഡിഎഫിലും ചർച്ചയായില്ല. കെ.ടി.ജലീൽ രാജിവച്ചതു മുതൽ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ. ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണാനിരിക്കെയാണ് ഗവർണറുടെ നീക്കം നിർണായകമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.