മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ബോളിവുഡ് മാഫിയയുമായി ഉദ്ദവ് താക്കറെക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കങ്കണ റണാവത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയ്‌ക്കെതിരെ അഭിഭാഷകൻ നിതിൻ മാനെ നൽകിയ പരാതിയെ തുടർന്നാണ് വിക്രോലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബ്രിഹാൻ മുംബൈ കോർപ്പറേഷൻ ഓഫീസ് കെട്ടിടം നിയമവിരുദ്ധമായ നിർമ്മാണമാണെന്ന് പറഞ്ഞ് പൊളിച്ചുനീക്കിയതിന് ശേഷം മഹാരാഷ്ട്ര സർക്കാരിനോട് രൂക്ഷമായ പ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. വീട് പൊളിക്കുന്നത് മഹാരാഷ്ട്ര സർക്കാരിന്റെ അഹങ്കാരത്തെ നശിപ്പിക്കുമെന്ന് പറഞ്ഞ് നടി തന്റെ വീട് പൊളിക്കുന്നതിനെ രാം ക്ഷേത്രം പൊളിക്കുന്നതിനോട് ഉപമിച്ചു.
മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി ഉപമിച്ചതിനെ തുടർന്നാണ് കങ്കണയ്‌ക്കെതിരെ ശിവസേന ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇതേത്തുടർന്ന് കങ്കണയുടെ ബംഗ്ലാവിലെ ഓഫീസ് കെട്ടിടം നിയമവിരുദ്ധമായ നിർമ്മാണമാണെന്ന കാരണത്താൽ ബ്രിഹൻമുംബൈ കോർപ്പറേഷൻ പൊളിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.