തൃശൂർ: കരുവന്നൂർ ബാങ്ക് സെക്രട്ടറിയുടെയും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെയും നിർദേശമനുസരിച്ച് മാത്രമാണ് താൻ പ്രവർത്തിച്ചതെന്ന് ബാങ്ക് മുൻ സീനിയർ ഓഫീസർ സി.കെ.ഗിൽസ്. കഴിഞ്ഞ പത്തുവർഷമായി ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. തനിക്ക് ബാങ്കിന്റെ കാര്യങ്ങൾ അറിയില്ലെന്നും സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജിൽസ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജിൽസ്. ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു പാര്‍ട്ടി പ്രവര്‍ത്തകനല്ല. ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജില്‍സ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









