കാസര്‍കോട്: ഉദുമയില്‍ അമ്മയേയും മകളേയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ മറിയം (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ട്യൂഷന് ടീച്ചറായിരുന്നു റുബീന.
ഇവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി പരിസരവാസികള്‍ക്ക് അറിയില്ല. മൃതദേഹം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.