തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും, ബംഗളൂരുവിലേക്കുള്ള വോള്‍വോ, സ്കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, സൈക്കിള്‍ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നിശ്ചിത തുക ഇതിന് ഈടാക്കും. ദീർഘദൂര യാത്രക്കാരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടിക്രമം.
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ്സിൽ നിന്ന് ഇറങ്ങി കൂടെക്കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർന്നും യാത്ര സാധിക്കും. നവംബർ 1 മുതൽ ഇത് ലഭ്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യകരമായ ആ യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തില്‍ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.