തിരുവനന്തപുരം | അതിശക്തമായ വേനൽചൂടിൽ കേരളം. ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ചൂട് ശക്തമാകുമ്പോൾ സംസ്ഥാനത്ത് വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പതിവിനേക്കാൾ 38 ശതമാനം കുറവാണ് വേനൽ മഴയിലുണ്ടായത്. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ് കഴിഞ്ഞയാഴ്ച്ച കേരളത്തിൽ വൻ ചൂട് അനുഭവപ്പെടാൻ ഇടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റവും ഒറ്റപ്പെട്ട മഴയും കാരണമായി ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









