തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വർധിച്ചു. റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 100 രൂപ കടന്നു. ജൂലൈ മാസത്തെ ചില്ലറ വിൽപന വില 102 രൂപയായി നിശ്ചയിച്ചു.
അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്ബനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ വില വർധിപ്പിക്കണമോയെന്ന് സംസ്ഥാന സർക്കാർ ആണ് തീരുമാനിക്കുക.
ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ 50 കടന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









