ഖുഷ്ബൂ കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജി കത്ത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൈമാറി. എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഖുഷ്ബൂ രാജിവച്ചത്. നടി ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നീക്കം.
ഖുഷ്ബൂ ബിജെപി യിലേക്ക് പോകുന്നുവെന്ന വാർത്ത ഉയർന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാൻ ഖുഷ്ബൂ ദില്ലിയിലെത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ വിഷയത്തോട് ഖുഷ്ബൂ പ്രതികരിച്ചില്ല.
2014 ൽ കോൺഗ്രസിൽ ചേർന്ന ഖുഷ്ബൂ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖുഷ്ബൂ ബിജെപിയിലേക്കെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ശനിയാഴ്ച ഖുഷ്ബൂവിന്റെ ട്വീറ്റ് വീണ്ടും ചർച്ച ചെയ്യപ്പെട്ടു. ഈ കാലയളവിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മാറ്റം അനിവാര്യമാണെന്നും ഖുഷ്ബൂവിന്റെ ട്വീറ്റ് അർത്ഥമാക്കി. ഇതിനുശേഷം ഖുഷ്ബൂ ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.