മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി മലപ്പുറം ജില്ലാ ഡ്രഗ്സ് കണ്ട്രോളര് വിഭാഗം. വിപണിയില്‍ വരുന്ന ഇത്തരം ക്രീമുകള്‍ക്ക് കൃത്യമായ നിര്‍മാണ മേല്‍വിലാസമോ ഗുണനിലവാരമോ ഇല്ലെന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഒട്ടേറെ വ്യാജ പാക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
ചര്‍മം വെളുപ്പിക്കാന്‍ ക്രീമുകള്‍ ഉപയോഗിച്ച 11 പേരില്‍ വൃക്കരോഗം കണ്ടെത്തിയിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ഒരു ലേപനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി കണ്ടെത്തി. തുടര്‍ന്നാണ് ഈ കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.