കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2024 മീഡിയ അവാർഡിന് എഴുത്തുകാരനും സിറാജ് ദിനപത്രത്തിൻ്റെ അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി.എറയ്ക്കൽ അർഹനായി. ഒരു ലക്ഷത്തിലധികം മർകസ് പൂർവവിദ്യാർത്ഥികളിൽ മീഡിയ രംഗത്തുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് അവാർഡിന് മുസ്തഫ പി.എറയ്ക്കലിനെ തെരഞ്ഞെടുത്തത്.
മാധ്യമ പ്രവർത്തകനായ രാജീവ് ശങ്കരൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, രിസാല വാരിക മാനേജിംഗ് എഡിറ്റർ എസ്.ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.11111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ജനുവരി 28 ഞായറാഴ്ച മർകസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എംപി കെഎം ബഷീറിനെ അനുസ്മരിച്ച് സംസാരിക്കും. രാജീവ് ശങ്കരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി മുഖ്യ പ്രഭാഷണം നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.