ആലപ്പുഴ:മർക്കസ് പൂർവ വിദ്യാർത്ഥിയും സിറാജ് ലേഖകനുമായ കെ.എം ബഷീറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ബഷീറിന്റെ സഹപാഠികളും മർക്കസ് പൂർവ വിദ്യാർത്ഥികളും ചേർന്ന് ഇന്ന് ആലപ്പുഴ കലക്ടറേറ്റിൽ സമര പ്രതിഷേധ സംഘടിപ്പിക്കുന്നു. മർക്കസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിഷേധ പരിപാടികളുടെ ആദ്യഘട്ടമാണ് ഇന്ന് ആലപ്പുഴ കലക്ടറേറ്റ് പരിസരത്ത് നടക്കുന്നത്.

പ്രതിഷേധ സമരധർണ ഡി.സി.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യും.എം ലിജു മുഖ്യ അതിഥിയായിരിക്കും. മർക്കസ് അലുമിനി ഫൈനാൻസ് സെക്രട്ടറി സയ്യിദ് സാലിഹ് ശിഹാബ് അൽ ജിഫ്രി, കേരള മുസ്ലിം ജമാഅത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ തങ്ങൾ,എസ്.വൈ.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹുസൈൻ മുസ്‌ലിയാർ,എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി സനോജ്, മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എ.എം നസീർ, പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് കുമാർ, സെക്രട്ടറി അനിൽ,സിറാജ് കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ ഉമർ മായനാട്,സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ,
ഡോ.ഷമീം പാഴൂർ,മിസ്തഹ മൂഴിക്കൽ തുടങ്ങിയവർ പങ്കെടുക്കും.ധർണ്ണയോടനുബന്ധിച്ച് പ്രതീകാത്മക ജനകീയ വിചാരണ, പ്രതിഷേധ സമരപ്പാട്ട്, തുടങ്ങിയവ നടക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.