അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് തക്കാളി. തക്കാളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും തക്കാളി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.നല്ല ചർമ്മത്തിനും തലമുടിക്കും ഭക്ഷണത്തിൽ തക്കാളി ചേർത്ത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ കൊളെസ്റ്ററോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നതിനും തക്കാളി കഴിക്കുന്നത് നല്ലതാണ്.
കരളിനെ സംരക്ഷിക്കാനും ദഹനശേഷി വർധിപ്പിക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധത്തെ തടയുന്നു. കുടലിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാനും ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും നല്ല ആരോഗ്യത്തിനും തക്കാളി ദിവസവും കഴിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










