മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്‌നം മുടി കൊഴിച്ചിലാണ് . മുടി കൊഴിച്ചില്‍ തന്നെ ഓരോരുത്തരിലും സംഭവിക്കുന്ന ഓരോ കാരണങ്ങള്‍ കൊണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലാവസ്ഥ, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്.
ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധ പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കാം. അനാരോഗ്യകരമായ ഡയറ്റ്, അതായത് പോഷകങ്ങളോ ആവശ്യം വേണ്ടുന്ന ഘടകങ്ങളോ ഉള്‍പ്പെടാതെയുള്ള ഡയറ്റ്, ഉറക്കമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. അത്തരത്തില്‍ ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്
മുടിയുണക്കാന്‍ ഹെയര്‍ ഡ്രയറുപയോഗിക്കുന്ന ധാരാളം പേരുണ്ട്. ഇത് പതിവായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അതുപോലെ തന്നെ ഇതില്‍ താപനില കൂട്ടിയുപയോഗിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. 150 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ത്തുന്നത് മുടിക്ക് ഏറെ ദോഷം ചെയ്‌തേക്കാം. മുടി പൊട്ടിപ്പോകാനും എണ്ണമയമില്ലാതെ വരണ്ടിരിക്കാനുമെല്ലാം ഇത് ഇടയാക്കും.
മുടി കെട്ടിവയ്ക്കുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. മുടി എല്ലായ്‌പ്പോഴും വളരെയധികം ‘ടൈറ്റ്’ ആയി കെട്ടിവയ്ക്കരുത്. അത് മുടിക്ക് ഒട്ടും നല്ലതല്ല. അതുപോലെ മുടിക്ക് ഭാരം വരുന്ന രീതിയിലുള്ള സ്‌റ്റൈലിംഗ്, ഹെയര്‍ എക്‌സ്റ്റന്‍ഷനുകള്‍ എന്നിവയും ഒഴിവാക്കുക. അത് പോലെ തന്നെ ഹെയര്‍സ്പ്രേ പതിവായി ഉപയോഗിക്കുന്നതും മുടിക്ക് അത്ര നല്ലതല്ല. തല നനച്ചുകഴിഞ്ഞാല്‍ ടവല്‍ കൊണ്ട് അമര്‍ത്തി തുടച്ച് മുടിയുണക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് മുടിക്ക് ഒട്ടും നല്ലതല്ല. മുടി നനച്ചുകഴിഞ്ഞ് കൈ കൊണ്ട് പിഴിഞ്ഞ ശേഷം ടവല്‍ മൃദുവായി തലയെ ചുറ്റിച്ച് കെട്ടിവയ്ക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.