പങ്കാളിയുടെ ശരീരത്തിലെ സുഖകേന്ദ്രങ്ങൾ അറിഞ്ഞാൽ എളുപ്പം . ശരീരത്തിന്റെ ആനന്ദത്തിലൂടെ നേടുന്നത് മനസ്സിന്റെ തൃപ്തിയാണ്. ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ്സ് സഞ്ചരിക്കുമ്പോൾ ലൈംഗികാവയവങ്ങളിൽ ഉത്തേജനം ഉണ്ടാകുന്നു. ശരീരത്തിൽ വേണ്ട രീതിയിലുള്ള സ്പർശനങ്ങൾ മുഖേന അനുഭൂതികളുണ്ടാക്കാൻ കഴിയും. രതിയിലെ യഥാർത്ഥ ആനന്ദമാർഗം തിരിച്ചറിയാനുള്ള നല്ല വഴി നമ്മുടെ ശരീരത്തിലെ ഇത്തരം സ്ഥാനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ്.
സ്ത്രീയായാലും പുരുഷനായാലും പിൻകഴുത്തിന് രതിയിൽ ഏറെ പ്രാധാന്യമുണ്ട്. പിൻകഴുത്തിൽ ഏൽക്കുന്ന മൃദുവായ ഒരു വിരൽ സ്പർശം പോലും ആസ്വാദ്യകരമാണ്. കിടപ്പറയിൽ കേൾവി എന്നത് ചെവികളുടെ രണ്ടാമത്തെ ജോലിയാണെന്ന് ഒരർത്ഥത്തിൽ പറയാം. ഒന്നാമത്തെ ജോലി താലോലിക്കപ്പെടുക എന്നതാണ്. പിൻകഴുത്തിൽ നിന്ന് നേരെ വരാൻ പറ്റിയ സ്ഥലമാണ് ചെവി. സ്പർശനമായാലും ചുംബനമായാലും അത് മൃദുവായിരിക്കണമെന്നു നിർബന്ധം. അല്ലെങ്കിലത് അരോചകമാകും. നിശ്വാസം പിൻകഴുത്തിലേക്കാൾ ഏൽക്കുന്നത് ചെവികളിലായിരിക്കും
സ്ത്രീക്ക് മാത്രമല്ല പുരുഷനും സ്തനങ്ങൾ ഉത്തേജനകേന്ദ്രങ്ങളാണ്. മനുഷ്യശരീരത്തിലെ അങ്ങേയറ്റം സംവേദന ക്ഷമതയുള്ള ഭാഗങ്ങളിലൊന്നാണ് ഭാഗമാണ് മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. പക്ഷേ, അതെങ്ങനെ കൈകാര്യം ചെയ്യണമെന്നറിയുന്നവർ കുറവായിരിക്കും.
തുടകൾ സ്ത്രീയുടേതായാലും പുരുഷന്റേതായാലും മൃദുലമാണ്. സംവേദന ക്ഷമതയുള്ളതുമാണ്. തുടയിൽ പതിയെ വിരലോടിക്കുന്നതുപോലും അനുഭൂതിദായകമാണ്. പങ്കാളിയെ ഉത്തേജിപ്പിക്കുന്നതിൽ ചുണ്ടുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചെറുതായി വീർത്തുവരുന്ന സ്വഭാവമാണ് ചുണ്ടുകൾക്ക്. ചുണ്ടുകൾ ചേർത്തുള്ള ചുംബനം പഞ്ചേന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും. ഈയൊരു സൗകര്യം മറ്റൊരു ശരീരഭാഗത്തിനുമില്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ചുംബനം കൂടുതലായി ആസ്വദിക്കുക.
കൈകളിലുള്ള പ്രത്യേകിച്ചും കൈത്തണ്ടയിലുള്ള, ഓരോ തലോടലുകളും സ്നേഹത്തിന്റെ വാഗ്ദാനങ്ങളാണത്രേ. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത തന്നെ വേണമെന്ന് നിർബന്ധമില്ല. പാർക്കിലും ബീച്ചിലുമൊക്കെ കൈകളോട് സ്നേഹം പ്രകടിപ്പിക്കാനാകും ! ഈ ഭാഗത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വിരളമായിരിക്കും. പ്രത്യേകിച്ച് കൈത്തണ്ടയുടെ അകംഭാഗത്ത്. പതുക്കെയുള്ള തലോടലും ചുംബനങ്ങളുമെല്ലാം നന്നായി ഏൽക്കുന്ന ഒരു ഭാഗമാണിത്.
മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഉത്തേജനകേന്ദ്രങ്ങളുടെ കാര്യത്തിൽ സ്തനങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ല നിതംബത്തിന്റെ സ്ഥാനം. കാഴ്ചയിൽ തന്നെ ഉത്തേജനം ഉണർത്താൻ കെൽപ്പുള്ള ശരീരഭാഗമാണ് സ്ത്രീകളുടെ നിതംബം. അൽപ്പം ശക്തി പ്രയോഗിക്കുന്നതിന് അനുവാദമുള്ളതും അത് ആസ്വാദ്യമാകുന്നതും നിതംബങ്ങളിൽ മാത്രമാണ്. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ട് ആവർത്തിച്ച് ഞെരിക്കുന്നതുമൊക്കെ പങ്കാളിയെ ആനന്ദമൂർച്ഛയിലെത്തിക്കും. നൂറുകണക്കിന് ഉത്തേജന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട പത്തെണ്ണമാണ് ഇവിടെ പറഞ്ഞത്. ശേഷിക്കുന്നവ പങ്കാളിയോട് തുറന്നുള്ള സംസാരത്തിലൂടെ കണ്ടെത്താം. ഒപ്പം നിങ്ങളുടെ ഇഷ്ടം എന്താണെന്ന് പങ്കാളിയെ ബോധ്യപ്പെടുത്താനും മറക്കരുത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.