കൂടരഞ്ഞി: മലയോര ഹൈവെയില്‍ പണി പൂര്‍ത്തിയായ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ റീച്ച് കോടഞ്ചേരി കക്കാടംപൊയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു.
മലയോര ഹൈവേയുടെ തുടര്‍ച്ചയായ മലപുറം കോടഞ്ചേരി റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മലയോരത്തിന് ആഹ്ലാദം പകര്‍ന്നായിരുന്നു ഉദ്ഘാടന ചടങ്ങ് കൂടരഞ്ഞിയില്‍ നടന്നത്.
നടക്കാന്‍ പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കണ്മുന്നില് നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാതയില്ല. കാര്‍ഷിക വിനോദസഞ്ചാര മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. വികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റീച്ചിലെ അലൈന്മെന്റില് നിന്ന് ഒഴിവായിപ്പോയ മേലേകൂമ്ബാറ, ആനകല്ലുമ്ബാറ, അകംപുഴ, താഴെകക്കാട് ഭാഗത്ത് കണക്ടിങ് റോഡ് നിര്‍മിക്കാന്‍ 26.25 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്ബാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെലന് ഫ്രാന്‍സിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ജോസ്മോന് മാവറ, മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ്, അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്മാന് വി.കുഞ്ഞാലി, വിവിധ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്ര?ജക്ട് ഡയറക്ടര്‍ എം.അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിന്റോ ജോസഫ് എംഎല്‍എ സ്വാഗതവും കേരള റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ എസ്. ദീപു നന്ദിയും പറഞ്ഞു. 34.76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി കക്കാടംപൊയില്‍ റീച്ച് കോടഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിപ്പൊയില്പുല്ലൂരാംപാറപൊന്നാങ്കയംപുന്നക്കല്കൂടരഞ്ഞികൂമ്ബാറതാഴെ കക്കാട്കക്കാടംപൊയില് വഴി ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ചേരും. കൂമ്ബാറ, വീട്ടിപ്പാറ പാലങ്ങള്‍, 84 കള്‍വെര്‍ട്ടുകള്‍, 42 കി. മി ഓവുചാല്‍, ബസ് സ്റ്റോപ്പ്, പ്രധാന ടൗണുകളില്‍ ഇന്റര്‍ലോക്ക് പാകിയ നടപ്പാത, തെരുവ് വിളക്ക് എന്നിവ റീച്ചില്‍ നിര്‍മിക്കുകയും ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണ് റീച്ചിന്റെ നിര്‍മാണം കരാര്‍ എടുത്ത് പൂര്‍ത്തിയാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.