തൃശ്ശൂര്‍: തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികള്‍ പിന്നാലെയോടി സിപിഐ എം പ്രവര്‍ത്തകരെ കുത്തി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തില്‍ ചോരപ്പാടുകള്‍ കാണാന്‍ സാധിക്കുന്നുമുണ്ട്.
സനൂപിനെ കൊലപെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. കേസിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട സനൂപിനോപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേരാണ് സനൂപിനെ ആക്രമിച്ചത്. നന്ദന്, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി – ബംജ്റഗദള്‍ പ്രവര്‍ത്തകരാണ് സനൂപിനെ അക്രമിച്ചവര്‍.
സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ആര് എസ്എസ് കാപാലികരുടെ ആക്രമത്തില്‍ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്ച്ചയാല് ഇല്ലാതാക്കാമെന്ന ആര്‍എസ്എസ്/ബിജെപി-കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബിജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബിജെപിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്മാര് ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകള്‍ നടത്തുന്നു. നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസ്/ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്ക്കാന്‍ തയ്യാറാവണം. സിപിഐഎം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.