കൊല്ലത്ത് നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷിനെ(42)യാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍: അക്ഷയ് (10 ), അക്ഷര (5 ).
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി, ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാറക്വാറിക്കടുത്തുള്ള കശുമാവില്‍ ഷാളില്‍ തൂങ്ങി പൊട്ടിവീണ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വസ്തുരേഖകളും പണവും വിജീഷിന്റെ മൃതദേഹത്തിനരികില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദമ്പതിമാര്‍ ഒരുമിച്ച് വീടുവിട്ടിറങ്ങിയതായി പറയുന്നു. ഇരുവര്‍ക്കും ഭീമമായ കടബാധ്യതകള്‍ ഉണ്ടായിരുന്നതായും ഇതേത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.