കോഴിക്കോട്: മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍. ‘കൊണ്ടോട്ടിക്കക്ക’ എന്നറിയപ്പെടുന്ന അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പന്തൊടിക മുഹമ്മദലിയെ (64) മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശേരി എന്നിവിടങ്ങളിലെ ചില്ലറ വിൽപനക്കാർക്ക് വിൽക്കുകയായിരുന്നു.
ഇയാളെ താമരശേരി ഡിവൈ.എസ്.പി യുടെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഗഞ്ച ഹണ്ടിന്റെ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു. മുക്കം ഇൻസ്പെക്ടർ കെ പി അഭിലാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തി വരുന്നതിനിടക്ക് ഇയാള്‍ പിടിയിലായത്.
കോവിഡ് ഭീതിമൂലം പലയിടങ്ങളിലും കണ്ടെയ്നർ സോണായതിനാൽ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ കഞ്ചാവിന് ആവശ്യക്കാർ ഏറെയാണ്. ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് തിരിച്ചില്‍ നടത്തി നടത്തുന്നതിനിടെയാണ് ഇയാളെ അറസ്റ്റ്. മൂന്ന് വർഷം മുമ്പ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും ഇയാളെ കഞ്ചാവുമായി പിടിയിലായിരുന്നു.
മുക്കം ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്ഐ മജീദ് എ എ സലീം മുട്ടത്ത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ ശ്രീജേഷ് സിവില്‍ പൊലി ഓഫിസറായ ഷെഫീഖ് നീലി യാനിക്കല്‍, ശ്രീകാന്ത്, ഹോംഗാര്‍ഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.