വാഴക്കാട്: ചരിത്ര പ്രസിദ്ധമായ കൊന്നാര് മഖാം ഉറൂസിന് 24 ന് വെള്ളി ജുമുഅ നിസ്കാരത്തിന് ശേഷം ബുഖാരി നഗറിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ബുഖാരി കിഴക്കയിൽ പതാക ഉയർത്തുന്നതോടെ തുടക്കമാവും. ജനുവരി 30,31, ഫെബ്രുവരി 1,2 തിയ്യതികളിലാണ് നേർച്ച നടക്കുന്നത്. 30 ന് വ്യാഴാഴ്ച ആബിദ് ഹുദവി (തച്ചണ്ണ) പ്രഭാഷണവും 31 ന് വെള്ളി മുസ്തഫ സഖാഫി തെന്നല അസ്ഹാബുൽ ബദ്ർ പാടിപറയലും നടത്തും.
ഫിബ്രവരി 1 ന് ശനി രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാത്ഥിയായി പങ്കെടുക്കും. ടി.വി ഇബ്റാഹീം എം.എൽ.എ, ബി.എസ്.കെ തങ്ങൾ, ജബ്ബാർ ഹാജി, അബ്ദുൾ ശുക്കൂർ അഹ്സനി, ഇസ്ഹാഖ് വാഫി, അബ്ദുൾ റശീദ് ബാഖവി, കെ.പി സഈദ്, അർശദ് നൂറാനി കാമിൽ സഖാഫി, മുജീബ് ഫൈസി, അബ്ദുറഹിം യമാനി, മുജീബുറഹ്മാൻ ദാരിമി, ഇ.ടി അബ്ദുൽ ജബ്ബാർ, എറക്കോടൻ കബീർ തുടങ്ങിയവർ പങ്കെടുക്കും.
ദിക്റ് ദുആ മജ്ലിസിന് സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ നേതൃത്വം നൽകും. 2 ന് ഞായർ കാലത്ത് 11 മണിക്ക് മൗലിദ് സദസ്സ്, കൂട്ടസിയാറത്ത് എന്നിവ സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങളുടെ നേതൃത്വത്തിൽ നടക്കും. ഉച്ചക്ക് 1 മണിക്ക് അന്നദാനത്തോടെ ഉറൂസിന് പരിസമാപ്തി കുറിക്കുമെന്ന് മഖാം കമ്മറ്റി ഭാരവാഹികളായ സയ്യിദ് മുത്തുകോയ തങ്ങൾ, സയ്യിദ് ആറ്റകോയ തങ്ങൾ മണപ്പാട് എന്നിവർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.