ന്യൂഡല്‍ഹി : കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു. സ്മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി ട്വറ്ററിൽ കുറിച്ചു.
“ഒരു പ്രഖ്യാപനം നടത്തുമ്ബോള്‍ ഞാന്‍ വാക്കുകള്‍ തിരയുന്നത് വളരെ അപൂര്‍വമാണ്; അതിനാല്‍ ഇവിടെ ഞാന്‍ ഇത് ലളിതമായി സൂക്ഷിക്കുന്നു – കോവിഡിനായി ഞാന്‍ ടെസ്റ്റ് നടത്തി ,പോസിറ്റീവ് ആണ് . ഒപ്പം എന്നെ ബന്ധപ്പെടുന്നവരോട് എത്രയും വേഗം സ്വയം പരീക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,” ഇറാനി ഒരു ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.