ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് സൗദി അറേബ്യ. സൗദി വ്യോമയാന അതോറിറ്റി ഇതുസംബന്ധിച്ച് കമ്ബനികള്‍ക്ക് നിര്‍ദ്ദേശം കൈമാറി.കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. വന്ദേഭാരത് മിഷന്‍ പദ്ധതി പ്രകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്നാണ് വിവരം. മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും.
നിരവധി പ്രവാസി മലയാളികള്‍ വിസ കാലാവധി കഴിയുന്നതിനു മുന്‍പ് സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്.സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല.
ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു എന്നാണ് റിപ്പോര്‍ട്ട്. മരണം 90,000 ത്തിനടുത്തെത്തി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേര്‍ (1,01,468) രോഗമുക്തി നേടി. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതില്‍ 79 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.