ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55,62,663 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,935 ആയി.
ആക്ടിവ് കേസുകള്‍ 9,75,861 ആണ്. 44,97,868 പേര്‍ രോഗമുക്തരായി. 1,053 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. 80.86 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 975861 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
അതേസമയം, പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് മുന്നിലുളളത്. അമേരിക്കയില്‍ ഇന്നലെ 36, 372 പേര്‍ക്കും ബ്രസീലില്‍ 15,454 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 388, 455 എന്നിങ്ങനെയാണ് യഥാക്രമം ഇരുരാജ്യങ്ങളിലെയും ഇന്നലത്തെ മരണനിരക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.