സംസ്ഥാനത്ത് 5376 പേരെ കോവിഡ് സ്ഥിരീകരിച്ചു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വര്‍ധനാവാണ് ഇന്നുള്ളത്. 51200 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു ഇവരിൽ 4424 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു. 640 പേർക്ക് ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. 42,786 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇരുപത് പേർ രോഗം ബാധിച്ച് മരിച്ചു. 2590 പേര്‍ ഇന്ന് രോഗമുക്തി നേടി.
തിരുവനന്തപുരം ജില്ലയുടെ സ്ഥിതി അതേപടി തുടരുന്നു. 10 വയസ്സിന് താഴെയുള്ള കുട്ടികളിലും 60 വയസ്സിനു മുകളിലുള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത നിരവധി കേസുകളുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക് അനുസരിച്ച് തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂർ- 478, കണ്ണൂർ- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസർഗോഡ്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പർക്ക രോഗികളാണുള്ളത്. തിരുവനന്തപുരം- 822, എറണാകുളം- 587, കൊല്ലം- 495, കോഴിക്കോട്- 495, മലപ്പുറം- 485, തൃശൂർ- 465, ആലപ്പുഴ- 450, കണ്ണൂർ-323, പാലക്കാട്- 271, കോട്ടയം- 256, പത്തനംതിട്ട- 174, കാസർഗോഡ്- 125, ഇടുക്കി- 61, വയനാട്- 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
99 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം- 25, കണ്ണൂർ- 19, എറണാകുളം- 17, മലപ്പുറം- 15, തൃശൂർ- 12, കൊല്ലം-3, കാസർഗോഡ്- 3, ആലപ്പുഴ- 2, പത്തനംതിട്ട- 1, പാലക്കാട്-1, വയനാട്- 1 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 321, കൊല്ലം- 152, പത്തനംതിട്ട- 127, ആലപ്പുഴ- 167, കോട്ടയം- 275, ഇടുക്കി- 55, എറണാകുളം- 254, തൃശൂർ- 180, പാലക്കാട്- 150, മലപ്പുറം- 372, കോഴിക്കോട്- 427, വയനാട്- 27, കണ്ണൂർ- 142, കാസർഗോഡ്- 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,86,140 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,489 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.