എറണാകുളത്ത് കോവിഡ് മരണം ഇന്ന് മാത്രം ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എട്ട് പേർ കോവിഡ് അണുബാധ മൂലം മരിച്ചു. പ്രതിരോധ നടപടികൾ ജില്ലാ ഭരണകൂടം ശക്തമാക്കി.
ഇടക്കൊച്ചി സ്വദേശിനി ലക്ഷ്മി, തൃപ്പൂണിത്തുറ സ്വദേശി ബേബി, കൊച്ചി സ്വദേശി കർമലി, വടക്കേക്കര സ്വദേശിനി ശ്രീമതി പ്രകാശൻ എന്നിവരാണ് മരിച്ചത്. എല്ലാവരും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മരണസംഖ്യ ജില്ലയിലെ സ്ഥിതി കൂടുതൽ വഷളാക്കുന്നു. ദൈനംദിന കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവുമുണ്ട്. ഇന്നലെ ആയിരത്തിലധികം ആളുകളെ കോവിഡ് ബാധിച്ചു. കടുങ്ങല്ലൂർ, ചെല്ലാനം, വെങ്ങോല, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈ മേഖലകളെ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ ജനങ്ങളിൽ അവബോധം നൽകുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.