ഇന്ത്യില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 64 ലക്ഷത്തിലെത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 99,773 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 9,42,217 പേർ നിലവിൽ ചികിത്സയിലാണ്. ഇതുവരെ 53,52,078 പേർ രോഗമുക്തരായി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് ഇന്നലെ വരെ 7,67,17,728 സാമ്പിളുകൾ പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,97,947 സാമ്ബിളുകള്‍ പരിശോധിച്ചതായും പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ഇരകളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗികളുള്ളത് ആന്ധ്രയിലും കർണാടകയിലുമാണ്.
ആന്ധ്രയിൽ 7,00,235, കർണാടകയിൽ 6,11,837 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 6,03,290 പേരെ ബാധിച്ചു. ഉത്തർപ്രദേശിൽ 4,03,101 കേസുകളും ദില്ലിയിൽ 2,82,752 കേസുകളും റിപ്പോർട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.