സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ദ്രാവക ഓക്സിജൻ ക്ഷാമത്തിലേക്ക് നീങ്ങുന്നു. കോവിഡ് ചികിത്സയ്ക്കായി ഹൈഫ്ലോ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചതിനാൽ മെഡിക്കൽ കോളേജുകളിലെ ഓക്സിജൻ ക്ഷാമം രൂക്ഷമായി. ഏറ്റവും കൂടുതൽ രോഗികളുള്ള തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു ഓക്സിജൻ ടാങ്ക് മാത്രമേയുള്ളൂ. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധിക ടാങ്ക് ആവശ്യപ്പെട്ടിട്ട് അഞ്ച് മാസമായി. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.