മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനകം 364 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നാല് ഉദ്യോഗസ്ഥര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ബുധനാഴ്ച 20,367 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 11.21 ലക്ഷത്തിലെത്തി.
മഹാരാഷ്ട്രയിൽ മരണസംഖ്യ 30,883 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 474 പേർ മരിച്ചു. 474 മരണങ്ങളിൽ 50 എണ്ണം മുംബൈയിലാണ് റിപ്പോർട്ട് ചെയ്തത്. പൂനെയിൽ 49 പേരും നാഗ്പൂരിൽ 39 പേരും മരിച്ചു. ദേശീയ നിരക്കിനേക്കാൾ ഉയർന്ന കോവിഡ് മരണനിരക്കും മഹാരാഷ്ട്രയിലുണ്ട്. കോവിഡ് മരണനിരക്ക് 2.75%. അതേസമയം, കോവിഡ് ചികിത്സയുടെ നിരക്ക് മഹാരാഷ്ട്രയിൽ വർദ്ധിച്ചു. ചികിത്സാ നിരക്ക് 70.71 ശതമാനമാണെന്ന് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.