തിരുവനന്തപുരം: കൊറോണ ഇന്ന് 4175 പേരെ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3463 പേർക്ക് രോഗം ബാധിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അവയിൽ 412 ന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗനിർണയം നടത്തിയവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. 87 ആരോഗ്യ പ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. 3007 പേര്‍ക്ക് രോഗമുക്തി. 19 മരണം. തലസ്ഥാനത്ത് ആശങ്കകൾ തുടരുന്നു. 18% കേസുകൾ തിരുവനന്തപുരത്താണ്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍ തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.